Tuesday, August 18, 2009

ഒരു ജീവിത യാത്ര

ഒരു പുലര്‍ചെ,സമയം ഓര്‍കുന്നില്ല..അതിരാവിലെ ഞാന്‍ ദുബായിലേക്ക് വിമാനം കയറി. റ്റിക്കെറ്റും മറ്റെല്ലാ കാര്യങള്‍ളും വാപ്പചിയും ചേട്ടനും കൂടി മുംപെ ശെരിയാക്കിയിരുന്നു. ഒരു കാര്‍ട്ടൂന്‍ പെട്ടി നെറെ സാധങളും അതുമിതും എല്ലാം കൂടി ഒരു 30ക. കാണും, മൂന്ന് മണിക്കൂര്‍ മുന്പേ ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി, കാര്യങ്ങളെല്ലാം വളരെ ബന്ങിയായി നടന്നു. ഇറാന്റെ ഒരു വിമാനതിലായിടുന്നു യാത്ര, മഹന്‍ എയര്‍. എന്താ പറയ ഒരു തനി ചെമ്മരിയാടിന്റെ വാസനയുള്ള വിമാനം, സംസാരം ഫാര്‍സി. വല്ലതും ഈ ജന്മത്തില്‍ മനസ്സിലാകുമോ? ആകെ അറിയുന്നത് മലയാളവും ഇതതിരി പോരം ഇങ്ലീഷും, പിന്നെ സമയത്തിന് അവരുടെ ഫുഡ് കിട്ടിയതിനാല്‍ കൂടുതലായി ഒന്നും ചോദിക്കെന്ടി വന്നില്ല... ഒന്നാമത് മനസ്സ് നിറയെ ദുബൈയെ പറ്റിയുള്ള ഒരു തരം വെപ്രാളവും, എന്റെ പടിപ്പിനോത്ത ജോലി കിട്ടുമോ എന്നൊക്കെയുള്ള പേടിയും, കാരണം പഠിക്കാന്‍ പറഞ്ഞയച്ചിട്ടു തിരിച്ചു വെറും കയ്യോടെ മടങ്ങി പോരെന്‍ടി വന്നു, അത് വീട്ടില്‍ അറിയിച്ചിട്ടുമില്ല. വീട്ടുകാര്‍ കരുതിയിടിക്കുന്നത് ഞാന്‍ എല്ലാം പഠിച്ചു തീര്ന്നു , ഇനി നേരെ ജോലിയിലേക്ക് കയറാം എന്നൊക്കെയുള്ള വിചാരമായിരുന്നു. ആ ഭാഗം ഞാന്‍ പിന്നെ പറയാം, അങ്ങനെ ഞങ്ങടെ വിമാനം ഇറാനിലെത്തി, ബാന്ദ്ര അബ്ബാസ് എയര്‍പോര്‍ട്ടില്‍. അവിടെ പത്തു മിനിട്ട് താമസമുണ്ടായിരുന്നു. എനിക്കൊരു ചെറിയ പേടിയും തുടങ്ങി ആ സമയതെങ്ങാനും അമേരിക്ക ഒരു ചെറിയ മിസൈല്‍ വിട്ടാല്‍..തീര്‍ന്നില്ലേ എല്ലാം... പ്രത്യീകിച്ചു ആ സമയത്ത് ഇറാനോട് അത്ര നല്ല സ്വരത്തിലല്ലായിരുന്നു അമേരിക്ക(ഇപ്പോഴും അങനെയൊക്കെത്തന്നെയാണെന്നാ തോന്നുന്നെ) അങ്ങനെ വിമാനം വീണ്ടും ദുബായ് ലക്ഷ്യം വെച്ചു പൊങ്ങി. നട്ടുച്ചക്ക് ദുബായ് എത്തി. ഞാന്‍ വിമാനത്തില്‍ നിന്നു താഴെകൊന്നും നോക്കാന്‍ നിന്നില്ല,സത്യം പറഞ്ഞാല്‍ മറന്നതാ, എല്ലാവരും പറയുന്നത് കേട്ടിടുണ്ട് വിമാനതില്നു ദുബായ് കാണാന്‍ ബയന്ഗ്ര രസമാനെന്നു. കലാ പരിപാടികളൊക്കെ തീര്ന്നു, കണ്ണ് കണ്ണാടിയില്‍ കാട്ടലും, ഷൂ, ബെല്‍റ്റ്‌, വലെറ്റ് ഊരിനോക്കലും എല്ലാം തീര്ന്നു....അവസാനം അവിടെ ഇരിക്കുന്ന അറബിയുടെ വക ഒരു സലാമും ഒകെ കിട്ടി, പുറത്തേക്കിറങ്ങാന്‍ ഡോര്‍ തുറന്നതും അതെ സ്പീഡില്‍ ഞാന്‍ ഉള്ളിലേക്ക് ഒരു വലിച്ചില്‍. പറയുന്നത് കേട്ടിടുണ്ട് ചൂടിനെ പറ്റി, പക്ഷെ ഒരു നിമിഷം കൊണ്ട് ഞാനും അത് അനുഭവിച്ചു... ഏട്ടനും അവന്റെ ചങ്ങാതിമാരും എന്നെ വിളിക്കാന്‍ വന്നിരുന്നു, നേരെ അവന്റെ റൂമിലേക്ക്. ഒരു പതിനാലേ പത്തിന്റെ റൂം, അതില്‍ പന്ത്രണ്ട് പേര്‍. ഞാന്‍ ഒരു നിമിഷം എന്റെ വീട്ടിലെ ഞാന്‍ കിടക്കുന്ന റൂമിനെ പറ്റി ഒന്നു ചിന്ടിച്ചു പോയി. പിന്നെ മുന്‍ബ് ബന്ഗ്ലോരില്‍ താമസിച്ചതൊക്കെ ആലോചിച്ചു. ഹാം.. അപ്പോള്‍ തോന്നി ഇതും സഹിക്കാമെന്നു.കാരണം ഫൂടിനൊരു മുട്ടുണ്ടാവില്ലാന്നു തോന്നി. ആദ്യത്തെ രണ്ട് ദിവസം വിശ്രമാമാനല്ലോ, അങ്ങനെ വെറുതെ കിടന്നപോല്‍ ചിന്തകള്‍ വരാന്‍ തുടങ്ങി... കയ്യില്‍ വേണ്ടത്ര സെര്‍റ്റിഫികെറ്റില്ല , തലയില്‍ അറിയാവുന്ന ഒരു ജോലിയുമില്ല... ഏട്ടന്റെ വിചാരം രണ്ടു ദിവസം കഴിഞ്ഞു ജോലിയൊക്കെ കിട്ടുമെന്ന്... കാരണം ഞാന്‍ ഡിഗ്രി ബന്ലൂരിലാ പഠിച്ചത്..(ക്ഷമിക്കണം, പഠിച്ചിട്ടില്ല..) ബന്ഗ്ലോരില്‍ ബി എസ് സി കമ്പ്യൂട്ടര്‍ ആയിരുന്നു പഠിച്ചിരുന്നത്... ആദ്യത്തെ ഒരു വര്‍ഷം തരക്കേടില്ലാതെ പോയി. ഞാന്‍ പഠിച്ച കോളേജില്‍ സ്ഥിരമായി വന്നില്ലെങ്ങില്‍ ഇയര്‍ ഔട്ടാക്കും, അങ്ങനെ സെക്കന്റ് ഇയര്‍ ഔട്ടായി...എനിക്ക് ശെരിക്കും വെഷമം തോന്നി..തോന്നിയിട്ട് കാര്യമില്ല..എന്റെ കുഴപ്പം കൊണ്ടായിരുന്നു അത് സംഭവിച്ചത്... നേരെ വണ്ണം ക്ലാസ്സില്‍ പോവൂല, ആയെടെ എല്ലാ ശീലങ്ങളും തുടങ്ങി വെച്ചു. ഞാന്‍ ആദ്യം ബിയറിലാ തുടങ്ങിയത്..ഒരു കുപ്പി മൂന്നു പേര്‍‍....താമസം വിവേക് നഗറിലായിരുന്നു, ആ ഇടുങ്ങിയ റൂമില്‍ വെച്ചു ഞാന്‍ ആദ്യമായി ഒരു സ്റ്റീല്‍ ഗ്ലാസ്സില്‍ ആ സാദനം അടിച്ചൂ..പിന്നെ ഫ്രണ്ട് സര്‍ക്കിള്‍ കൂടി...അടിയോടടിയായി.. താമസം കുറച്ച് കൂടി നല്ല ഏരിയയിലേക്ക് മാറി, അവിടെയും ഫ്രണ്ട്സ് കൂടി..പിന്നെ പതിയെ പതിയെ ബിയര്‍ നിര്ത്തി, ബ്രാന്‍ഡ് മാറ്റി ചുവപ്പിലോട്ടു തുടങ്ങി... പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു...പബ്(ടക്കീല...ആകെ ഇതേ ഇപോ ഒര്മയിലുള്ളൂ).. അതിനിടെ സെമസ്റ്റര്‍ വരുന്നു..പോകുന്നു....എന്താ പറയ ഒരു അലയാന്‍ വിട്ട ആടിന്റെ അവസ്ഥ...ചോദിക്കാന്‍ ആരുമില്ല....മാസത്തില്‍ ഒരിക്കല്‍ വീട്ടില്‍ പോകുമ്പോള്‍ മാത്രം വീട്ടുകാരൊന്നു ചോദിക്കും.. ഫസ്റ്റ് രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു വിധത്തിലുള്ള എല്ലാ പടികേന്‍ടാത്തതും പഠിച്ചെടുത്തു.. വെള്ള മടി, പ്ലേ കാര്‍ഡ്സ്, പോണ്ട് മൂവി...എല്ലാം..തികച്ചും ഒരു വൃതികെട്ടവനായി മാറി.. എന്നാല്‍ ഇതൊന്നും ഇന്നേ വരെ എന്റെ വീട്ടിലെ ആരും അറിയില്ല...ചിലതൊക്കെ അറിഞ്ഞു കാണും, ആഹ...ആര്കറിയാം.. അവിടെ നിന്നു ഞാന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതും ചെയ്തു...ആദ്യമായിട്ട് ഞാനൊരു അന്യ സ്ത്രീയുടെ കൂടെ കിടന്നു...ഞാനും മറ്റു ചിലരും കൂടി ഒരുത്തിയെ ഇറക്കി..മൂവായിരം രൂപ ആയിരുന്നു അവളുടെ വില... അതിന് പുറമെ അവള്‍ക്ക് ദ്രിന്ക്സ്, സ്നാക്ക്സ്... അവളെ കണ്ടാല്‍ ആരും ഒന്നു കൊതിച്ചു പോകും, തികച്ചും ശാലീനതയുള്ള ഒരു സ്ത്രീ, എന്നെ കണ്ടാല്‍ ഒരു ചെറിയ പയ്യന്‍..പൊടി മീശയും വെച്ചു, മെലിഞ ഒരു ചെക്കന്‍..ഐ മീന്‍ ഒരു പാണ്ടി ലുക്ക്...ഇപോലിച്ചിരി തടിയൊക്കെ വെച്ചു ഒരു sreelankan ലുക്ക് വന്നിട്ടുണ്ട്. അവളെന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്, ഞാനതൊന്നും ശ്രധിക്കുന്നുല്യ, എന്താ പറയുക ഞാനൊരു വേറെ ത്രില്ലിലായിരുന്നു.. അങ്ങനെ അവസാനം എന്റെ അവസരം എത്തി... എനിക്കാണെങിലോ ആകെ ഒരു പേടിഞാന്‍ കയറിയതും അവള്‍ കയറി വാതിലടച്ചു..എന്റെ നെഞ് കെടന്നു പെടക്കാന്‍ തുടങ്ങി..അവള്‍ എന്റെ പേരും നാടും വീടും തറവാട് വരെ ചോദിക്കാന്‍ തുടങ്ങി.. ഞാന്‍ എനിക്കറിയാവുന്ന ഹിന്ദി വെച്ചു കാച്ചി, ഞാന്‍ അവസാനം അതിന് വേണ്ടി തയ്യാറായതും, അവളെ നോകിയതും..എന്താ പറയ് പോത്ത് ഇതിനെകാലും നന്നായി ഓരിയിടും..അതിനെക്കാളും വൃതിക്കേട്ടാ കൂര്‍ക്കം വലി..സത്യമായിട്ടും...ഞാന്‍ അവളെ തോണ്ടും, അപ്പോള്‍ അവള്‍ ഹിന്ദിയില്‍ എന്തൊക്കെ പറയും..ഞാന്‍ അവസാനം സഹികെട്ട് അവളോട് പറഞ്ഞു..കുച്ച് എക്സ്പ്രേഷ്യന്‍ ദിയോന..അത് കേട്ടതും അവള്‍ പുതപ്പ് വലിച്ചിട്ടു ഒരട്ട ഉറക്കം...അവളെ ഞാന്‍ തൊട്ടു, അതിലപ്പുരമോന്നും നടന്നില്ല. തിരിച്ച് മുകളിലുള്ള ഫ്രണ്ട്സ് ന്റെ അടുത്ത് ചെന്നാലുള്ള നാണെക്കേടോര്‍ത് അതെ റൂമില്‍ ഒരു മൂലയില്‍ ചുരുണ്ടു കൂടി...

1 comment:

  1. എനിക്കാണെങിലോ ആകെ ഒരു പേടിഞാന്‍ കയറിയതും അവള്‍ കയറി വാതിലടച്ചു..

    എന്ട്രി കൊള്ളാം. നല്ലൊരു ഷക്കീല പടം കണ്ടത് പോലെ യുണ്ട്
    ആരാതകരെ കിട്ടും സംശയമില്ല. ഇതാണോ തന്‍റെ സബ്ജെക്ട്
    ദുബായില്‍ ഇതിന്റെ ഒരു ബിസ്സിനെസ്സ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ

    ReplyDelete